|    Aug 22 Tue, 2017 12:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട: കാനം

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം. ക്രമസമാധാനനില തകര്‍ന്നെന്നു വരുത്തിത്തീര്‍ക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ ഇത്തരം ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വിലപ്പോവില്ല. ആര്‍എസ്എസ് മേധാവിയടക്കമുള്ളവര്‍ കേരളത്തിലേക്ക് വന്നാലും ആരും തടയില്ല. സംസ്ഥാനത്ത് ജനാധിപത്യലംഘനം നടത്തുന്നത് ആര്‍എസ്എസ് ആണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക