|    Aug 18 Fri, 2017 12:44 pm
FLASH NEWS

രാഷ്ട്രപതി ഭരണം : ഗൂഢാലോചനയ്്‌ക്കെതിരേ ഒന്നിക്കണം-ജമാഅത്ത് ഫെഡറേഷന്‍

Published : 13th August 2017 | Posted By: fsq

 

പത്തനംതിട്ട: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ കരുതിയിരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ജമാഅത്ത് ഫെഡറേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമങ്ങളും അനീതികളുമായി തുലനംചെയ്യുമ്പോള്‍ ഒന്നുമല്ലാത്ത കാരണങ്ങളെ ആയുധമാക്കി ഇങ്ങനെയൊരു നീക്കം നടക്കുന്നത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിലയിരുത്തേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ നിരപരാധികളെ കുരുതികൊടുത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരേ സര്‍ക്കാരും ജാഗരൂഗരാവേണ്ടതുണ്ട്. ഈ നീക്കം ശക്തിപ്പെട്ടാല്‍ മുഴുവന്‍ പാര്‍ട്ടികളും സമുദായ നേതൃത്വങ്ങളും വിഭാഗീയതകള്‍ മറന്ന് ഒന്നിച്ച് നേരിടാന്‍ മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ്്് എച്ച് ഷാജഹാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് മൗലവി, പി എം അമീന്‍, യൂസഫ് പിച്ചയ്യത്ത്, സിറാജ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക