|    Oct 19 Thu, 2017 5:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രപതി ഭരണം: കേരളത്തെ വരുതിയിലാക്കാന്‍ ശ്രമം- ചെന്നിത്തല

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: മതേതര അടിത്തറ ശക്തമായ കേരളത്തി ല്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എംഎല്‍എമാരെ  ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സംഘപരിവാരം, രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിനുള്ള വേദിയൊരുക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. ആര്‍എസ്എസ് അഖിലേന്ത്യാ നേതാക്കള്‍ എത്തി രാഷ്ട്രപതിഭരണത്തിനായി  വഴിയൊരുക്കുന്നതും സ്മൃതി ഇറാനി മുതല്‍ മീനാക്ഷി ലേഖിവരെയുള്ളവര്‍ പാര്‍ലമെന്റില്‍ കേരളത്തെ കുറിച്ച്  അസത്യവും അര്‍ധസത്യവും പുലമ്പുന്നതും ഗൗരവത്തോടെ കാണണം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക