|    Aug 19 Sun, 2018 11:13 am
FLASH NEWS
Home   >  News now   >  

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ക്ഷേത്രം പൂജാരി അറസ്റ്റില്‍

Published : 6th August 2018 | Posted By: G.A.G

തൃശൂര്‍ : രാഷ്ട്രപതി റാം നാഥ് കോവിന്ദ് ത്യശൂരില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെ പോലിസ് അറസ്റ്റ് ചെയ്തു. നാളെ തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനിരിക്കെ പുലര്‍ച്ചെ ഒരു മണിയോടെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി കോള്‍ വന്നത്. വിളിച്ച നമ്പര്‍ തിരിച്ചറിഞ്ഞ പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതിയുടെ വീട്ടില്‍ എത്തി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയുള്ള കുന്നംകുളം എ.സി.പി: ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്നുവെന്ന് ഇയാള്‍ ഇതു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss