|    Sep 19 Tue, 2017 8:57 pm
FLASH NEWS
Home   >  National   >  

രാഷ്ട്രപതി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Published : 17th July 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാജ്യസഭയിലും ലോക്‌സഭയിലുമായുള്ള 776 തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളും 4,120 എംഎല്‍എമാരും ഇന്ന് വോട്ട് ചെയ്യുന്നത്. പാര്‍ലമെന്റിലെ ഒരു പോളിങ് ബൂത്ത് ഉള്‍പ്പെടെ രാജ്യമെമ്പാടും 32 പോളിങ് ബൂത്തുകളാണുള്ളത്. എന്‍ഡിഎയ്ക്കു വേണ്ടി രാംനാഥ് കോവിന്ദ്, പ്രതിപക്ഷത്തിനായി മീരാകുമാര്‍ എന്നിവരാണു മല്‍സരിക്കുന്നത്.
20നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ഈ മാസം 25നു പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റില്‍ 62ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഈ മുറിയിലെ ആറാംനമ്പര്‍ ടേബിളിലാണ് വോട്ട് രേഖപ്പെടുത്തുക. ബാലറ്റ് പേപ്പറില്‍ മീരാകുമാറിന്റെ പേരായിരിക്കും ആദ്യത്തേത്. കൃഷിമന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ഉത്പല്‍ കുമാര്‍സിങ്, വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഇ വി എസ് എന്‍ പ്രസാദ് എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ രണ്ട്, ഓരോ സംസ്ഥാനങ്ങളിലും ഓരോന്ന് വീതം എന്നിങ്ങനെ ആകെ 33 തിരഞ്ഞെടുപ്പ് നിരീക്ഷകരെയാണ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറായിരിക്കും എംപിമാര്‍ക്ക് വിതരണം ചെയ്യുക. എംഎല്‍എമാരുടെ ബാലറ്റ് പിങ്ക് നിറത്തിലുള്ളതായിരിക്കും. വോട്ട് രേഖപ്പെടുത്താന്‍ വയലറ്റ് നിറത്തില്‍ പ്രത്യേക മഷിയുള്ള പേനയാണു നല്‍കുക. മറ്റേതെങ്കിലും നിറത്തിലുള്ള മഷി ഉപയോഗിച്ചാല്‍ വോട്ട് അസാധുവായി കണക്കാക്കും. ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന പ്രത്യേക നോട്ടീസ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കമ്മീഷന്‍ വിതരണം ചെയ്യും. രഹസ്യ ബാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തരുത്. ഡല്‍ഹിയിലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി നേടി ഡല്‍ഹിയില്‍ വോട്ട് ചെയ്യാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക