|    Aug 17 Fri, 2018 11:14 pm
FLASH NEWS
Home   >  Kerala   >  

രാഷ്ട്രപതി കേരളത്തിലെത്തി

Published : 5th August 2018 | Posted By: G.A.G

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ആദ്യം ചെന്നൈയിലെത്തിയ രാഷ്ട്രപതി ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. പ്രത്യേക വിമാനത്തില്‍ വൈകീട്ട് 4.45 ഓടെ തിരുവനന്തപുരം വിമാനത്താവളം ടെക്്‌നിക്കല്‍ ഏരിയയില്‍ എത്തിയ രാഷ്ട്രപതിയെ സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത്, മന്ത്രിമാരായ കടകം പള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ടി കെ ജോസ്, ഡിജിപി ലോക്്‌നാഥ് ബെഹ്റ, തിരുവനന്തപുരം കലക്്്ടര്‍ വാസുകി തുടങ്ങിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങിയ ശേഷം ഏഴിന് രാവിലെ ഒമ്പതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡജിമാരുമായും പ്രാതല്‍ കൂടിക്കാഴ്ച നടത്തും. 10.10ന് ഹെലികോപ്ടറില്‍ തൃശൂരിലേക്ക് തിരിക്കും. 11ന് തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് തലസ്്ഥാന നഗരിയിലടക്കം കനത്ത സുരക്ഷാ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss