|    Nov 14 Wed, 2018 6:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

Published : 6th August 2018 | Posted By: kasim kzm

ചെന്നൈ: കാവേരി ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. ആശുപത്രിയിലുണ്ടായിരുന്ന ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനോടും രാജ്യസഭാംഗം കനിമൊഴിയോടും കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് രാഷ്ട്രപതി അന്വേഷിച്ചു. കരുണാനിധിയെ സന്ദര്‍ശിച്ച വിവരം ഔദ്യോഗിക ട്വിറ്റര്‍ മുഖേനയാണു രാഷ്ട്രപതി അറിയിച്ചത്. ഇന്നലെ 2.45ഓടെ എത്തിയ രാഷ്ട്രപതി 3.05നാണ് ആശുപത്രി വിട്ടത്. തമിഴ് നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും ഫിഷറീസ് മന്ത്രി ഡി ജയകുമാറും രാഷ്ട്രപതിയെ അനുഗമിച്ചു. ആശുപത്രിക്കു പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്താണു രാഷ്ട്രപതി ആശുപത്രി വിട്ടത്. കഴിഞ്ഞമാസം 28ന് പുലര്‍ച്ചെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയുടെ ആരോഗ്യ വിവരങ്ങളറിയാന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ രജനീകാന്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss