|    Nov 21 Wed, 2018 5:54 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാഷ്ട്രപതി ഇന്ന് കേരളത്തില്‍

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകീട്ട് 5ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാത്രി രാജ്ഭവനില്‍ തങ്ങും. നാളെ രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും.
7നു രാവിലെ 9ന് ഹൈക്കോടതി ചീഫ്ജസ്റ്റിസുമായും ജഡ്ജിമാരുമായും പ്രാതല്‍ കൂടിക്കാഴ്ച ബോള്‍ഗാട്ടി പാലസില്‍ നടക്കും. രാവിലെ 11നു തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30നു ഗുരുവായൂരിലെത്തും. ക്ഷേത്രദര്‍ശനത്തിനു ശേഷം ഉച്ച കഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss