|    Jun 20 Wed, 2018 2:00 am
Home   >  Todays Paper  >  Page 5  >  

രാഷ്ട്രപതി ഇന്ന് കേരളത്തില്‍

Published : 8th October 2017 | Posted By: fsq

 

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. കൊല്ലത്തു മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണു അദ്ദേഹം എത്തുന്നത്. ഇന്നു രാവിലെ 9.30നു തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി, മേയര്‍, സംസ്ഥാനമന്ത്രിമാര്‍, സേനാ വിഭാഗങ്ങളുടെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഔപചാരികമായി സ്വീകരിക്കും. രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിനു സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തി അവിടെ നിന്നു റോഡ്മാര്‍ഗം മാതാ അമൃതാനന്ദമയീ മഠത്തിലെത്തും. 11ന് അവിടെ ചടങ്ങില്‍ സംബന്ധിച്ച ശേഷം കായംകുളം എന്‍ടിപിസി ഹെലിപാഡില്‍ നിന്നു ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് അദ്ദേഹം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss