|    Dec 18 Mon, 2017 11:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കാണ്‍പൂരിലെ വാടകക്കാരന്‍

Published : 29th October 2017 | Posted By: fsq

 

കൊച്ചി: തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരാമര്‍ശിച്ച സത്യസന്ധനായ റൂബന്‍ ജോര്‍ജ് രാഷ്ട്രപതിയെ കാണാനെത്തി. തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന റൂബന്‍ ജോര്‍ജിനെ കണ്ടപ്പേള്‍ രാഷ്ട്രപതിക്കും സന്തോഷം. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടക്കയാത്രയ്ക്കായി കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രാഷ്ട്രപതിയെ കാത്ത് എടത്വാ സ്വദേശി വലിയപറമ്പില്‍ റൂബന്‍ ജോര്‍ജ് എത്തിയത്. കാണ്‍പൂരില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ റൂബന്‍  ജോര്‍ജ് രാംനാഥ് കോവിന്ദിന്റെ വസതിയില്‍ വാടകക്കാരനാണ്.  സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും ചേര്‍ന്നൊരുക്കിയ സ്വീകരണത്തിലാണ് മലയാളികളുടെ നന്മയെയും സേവനത്തെയും വാഴ്ത്തുന്നതിനിടയില്‍ റൂബനെ കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചത്. രാഷ്ട്രപതി കേരളത്തിലെത്തിയത് അറിഞ്ഞപ്പോള്‍ ജോര്‍ജ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുകയായിരുന്നു. കൊച്ചി നാവിക വിമാനത്താവളത്തില്‍ വിവിഐപി ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss