|    Aug 20 Mon, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച; വയര്‍ലസ് സന്ദേശം ചോര്‍ന്നു

Published : 7th August 2018 | Posted By: kasim kzm

തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിനിടെ തലസ്ഥാനത്തു ഗുരുതര സുരക്ഷാ വീഴ്ച. പോലിസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലസ് വഴി ചോര്‍ന്നതായാണു വിവരം. പോലിസ് നടത്തിയ പരിശോധനയില്‍ കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്നു വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ സന്ദേശങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നു പരിശോധനയ്ക്ക് ശേഷം പോലിസ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ മോണിറ്ററിങ് സെല്‍ വിഭാഗമാണു സന്ദേശങ്ങള്‍ ചോര്‍ന്നെന്നു വിവരം നല്‍കിയത്. കാര്‍ റേസുകളും ബൈക്ക് റേസുകളും സംഘടിപ്പിക്കുന്ന സ്ഥാപനമാണ് ഓഫ് റോഡ്. തായ്‌ലന്‍ഡില്‍ നിന്നു കൊണ്ടു വന്ന ഉപകരണങ്ങള്‍ സ്ഥാപനം നടത്തുന്ന റേസുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. മൂന്നു മാസമായി വയര്‍ലസ് ഉപയോഗിക്കുന്നതായും ഇതുവരെ പോലിസ് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സ്ഥാപന അധികൃതര്‍ പറഞ്ഞു. അതേസമയം കരമന പോലിസ് സ്ഥാപനത്തിനെതിരേ കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss