|    Jul 26 Wed, 2017 10:28 pm
FLASH NEWS

രാഷ്ട്രപതിയുടെ സന്ദര്‍ശനം; നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Published : 26th February 2016 | Posted By: SMR

കോഴിക്കോട്: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഇന്ന് രാവിലെ 10.30 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു. കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വെങ്ങാലി പാലം വഴി പോകാതെ ബീച്ച് റോഡ് വഴി ഗാന്ധി റോഡ്, കണ്ണൂര്‍ റോഡ്, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡ് വഴി വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജങ്ഷന് വഴി ബസ്‌സ്റ്റാന്റില്‍ പ്രവേശിക്കണം. കോഴിക്കോട് നിന്നും കണ്ണൂരേക്കു പോകേണ്ട വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ്, സിപിഒ ജങ്ഷന്‍, എല്‍ഐസി ജങ്ഷന്‍, ടൗണ്‍ഹാള്‍, മോഡല്‍ സ്‌കൂള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് എസ്ബിഐ, സിഎച്ച് ഫ്‌ളൈ ഓവര്‍ വഴി ബീച്ച് റോഡില്‍ എത്തി പുതിയാപ്പ, വെങ്ങാലി വഴി പോകേണ്ടതാണ്. ബാലുശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങേരി ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കുണ്ടുപറമ്പ് ബൈപ്പാസ് ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് കുണ്ടുപറമ്പ് വഴി പുതിയങ്ങാടി എത്തി വെസ്റ്റ്ഹില്‍, വരക്കല്‍ റോഡ് വഴി ബീച്ചില്‍ എത്തി ഗാന്ധി റോഡ് ഫ്‌ളൈഓവര്‍ വഴി ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജങ്ഷനിലെത്തി ബസ്‌സ്റ്റാന്റ് ഭാഗത്തേക്ക് പോകേണ്ടതാണ്. കോഴിക്കോട് നിന്നും ബാലുശ്ശേരിക്കു പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ്, സിപിഒ ജങ്ഷന്‍, എല്‍ഐസി ജങ്ഷന്‍, ടൗണ്‍ഹാള്‍, മോഡല്‍ സ്‌കൂള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് എസ്ബിഐ, സിഎച്ച് ഫ്‌ളൈ ഓവര്‍ വഴി ബീച്ച് റോഡില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ബട്ട് റോഡ് വഴി വെസ്റ്റ്ഹില്‍ ചുങ്കം, പാവങ്ങാട് വഴി പൂളാടിക്കുന്നിലെത്തി വലത്തോട്ട് തിരിഞ്ഞ് വേങ്ങേരി വഴി പോകേണ്ടതാണ്. കുറ്റിയാടി, അത്തോളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന്, പാവങ്ങാട്, വെസ്റ്റ്ഹില്‍ വരക്കല്‍ ടെമ്പിള്‍ റോഡ് വഴി ബീച്ചില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് ഫ്‌ളൈഓവര്‍ വഴി ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജങ്ഷനിലെത്തി ബസ്‌സ്റ്റാന്റ് ഭാഗത്തേക്കു പോകേണ്ടതാണ്. കോഴിക്കോട് നിന്നും കുറ്റിയാടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ്, സിപിഒ ജങ്ഷന്‍, എല്‍ഐസി ജങ്ഷന്‍, ടൗണ്‍ഹാള്‍, മോഡല്‍ സ്‌കൂള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് എസ്ബിഐ, സിഎച്ച് ഫ്‌ളൈ ഓവര്‍ വഴി ബീച്ച് റോഡില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ബട്ട് റോഡ് വഴി വെസ്റ്റ്ഹില്‍ ചുങ്കം, പാവങ്ങാട് വഴി പൂളാടിക്കുന്ന് വഴി പോവണം. വെള്ളിമാട്കുന്ന് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മൂഴിക്കല്‍, മായനാട്, മെഡിക്കല്‍ കോളജ്, തൊണ്ടയാട്, അരയിടത്തുപാലം വഴി വരേണ്ടതും തിരിച്ച് ഇതേ റൂട്ടില്‍ പോകേണ്ടതുമാണ്.
മലാപറമ്പ് വഴി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ കാരന്തൂര്‍, മെഡിക്കല്‍ കോളജ്, തൊണ്ടയാട്, അരയിടത്തുപാലം വഴി അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസ് നടത്തേണ്ടതാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോകേണ്ടവര്‍ എന്‍എച്ച് ബൈപ്പാസില്‍ പ്രവേശിക്കാതെ കോരപ്പുഴ, വെങ്ങാലി ഫ്‌ളൈഓവറിന്റെ വലത് വശത്തുകൂടി ബീച്ച് റോഡിലൂടെ ഫ്രാന്‍സിസ് റോഡ്, കല്ലായി, മീഞ്ചന്ത, രാമനാട്ടുകര വഴി പോകണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക