|    Apr 25 Tue, 2017 12:35 am
FLASH NEWS

രാഷ്ട്രപതിയുടെ ശമ്പളം മൂന്നിരട്ടിയാക്കുന്നു

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. രാഷ്ട്രപതിക്ക് 1.50 ലക്ഷവും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷവുമാണ് നിലവില്‍ ശമ്പളം. ഇത് യഥാക്രമം 5 ലക്ഷവും 3.5 ലക്ഷവുമാക്കണമെന്ന ശുപാര്‍ശയാണ് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നത്. ശമ്പള വര്‍ധന കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കിയതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം 2.5 ലക്ഷമായ സാഹചര്യത്തിലാണ് പ്രഥമ പൗരന്റെ ശമ്പളം വര്‍ധിപ്പിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day