|    Mar 27 Mon, 2017 10:10 pm
FLASH NEWS

രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

Published : 16th July 2016 | Posted By: SMR

ഡാര്‍ജിലിങ്: പശ്ചിമബംഗാളിലെ ഡാര്‍ജിലിങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട കാര്‍ 30 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ആറുപേര്‍ക്ക് പരിക്കേറ്റു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു രാഷ്ട്രപതി. ഡാര്‍ജിലിങില്‍നിന്നു ബഗ്‌ദോഗ്രയിലേക്ക് പോവുകയായിരുന്നു സംഘം മറിഞ്ഞ കാര്‍ മരത്തില്‍തട്ടി നിന്നതിനാലാണ് ആളപായം ഒഴിവായത്. രാഷ്ട്രപതിക്കു പിന്നാലെ വരുകയായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്കു മാറ്റി. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മൂടല്‍മഞ്ഞ് കാരണമാണ് അപകടം സംഭവിച്ചതെന്നും രാഷ്ട്രപതി സുരക്ഷിതനാണെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day