|    Apr 24 Mon, 2017 11:02 am

രാഷ്ട്രപതിയുടെ യാത്രാസംഘത്തിലെ ഹെലികോപ്റ്ററില്‍ സാങ്കേതികത്തകരാര്‍

Published : 24th October 2016 | Posted By: SMR

അഹ്മദാബാദ്: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ യാത്രാസംഘത്തില്‍പ്പെട്ട ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷനേതാവ് ശങ്കര്‍ സിങ് വഗേലയടക്കമുള്ള അംഗങ്ങള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കോപ്റ്റര്‍ വഡോദരയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മൂന്നു ഹെലികോപ്റ്ററാണ് രാഷ്ട്രപതിയുടെ യാത്രാസംഘത്തിനായി തയ്യാറാക്കിയിരുന്നത്. അഖിലേശ്വറില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്തശേഷം അഹ്മദാബാദിലേക്കു മടങ്ങുകയായിരുന്നു രാഷ്ട്രപതിയും സംഘവും. രാഷ്ട്രപതിയുടേതടക്കം രണ്ടു കോപ്റ്ററുകള്‍ സുരക്ഷിതമായി അഹ്മദാബാദിലിറങ്ങി. വഡോദരയില്‍ നിന്നു മറ്റൊരു കോപ്റ്ററിലാണ് വഗേലയും സംഘവും അഹ്മദാബാദിലെത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day