|    Nov 24 Fri, 2017 7:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഷ്ട്രപതിയുടെ ബന്ധുവിന് ബിജെപി ടിക്കറ്റില്ല ; സ്വതന്ത്രസ്ഥാനാര്‍ഥിയാവും

Published : 11th November 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സഹോദര പുത്രന്റെ ഭാര്യ ദീപാ കോവിന്ദിനു ബിജെപി ടിക്കറ്റ് നിഷേധിച്ചു. ഇതേത്തുടര്‍ന്നു കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ ജിന്‍ജകില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ദീപ പത്രിക സമര്‍പ്പിച്ചു.ജിന്‍ജക് നഗരപാലിക പരിഷത് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു പാര്‍ട്ടിസ്ഥാനാര്‍ഥിയാവാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രാദേശിക ഘടകം അനുകൂലിച്ചില്ലെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. രാഷ്ട്രപതി കോവിന്ദിന്റെ സഹോദരന്‍ പ്യാരേലാലിന്റെ മകന്റെ ഭാര്യയാണു ദീപ. ദീപയ്ക്കു പകരം സരോജിനി ദേവി എന്ന വനിതയാണു ബിജെപി സ്ഥാനാര്‍ഥി.  സരോജിനീ ദേവിക്കാണു ജനപിന്തുണയെന്നതു സര്‍വേയില്‍ കണ്ടെത്തിയെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക