|    Dec 12 Wed, 2018 8:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഷ്ട്രപതിയും സുപ്രിംകോടതിയും ഇടപെടണം: പോപുലര്‍ ഫ്രണ്ട്‌

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ രാഷ്ട്രപതിയും സുപ്രിംകോടതിയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.
ഈ ആവശ്യം ഉന്നയിച്ച് സുപ്രിംകോടതിക്കും രാഷ്ട്രപതിക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും നിവേദനം സമര്‍പ്പിച്ചതായും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു. ബാബരി മസ്ജിദ് കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കാനെന്ന പേരില്‍ വിഎച്ച്പി ധര്‍മസഭ സംഘടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണു പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിച്ചത്. പുറത്തുനിന്നുള്ള കലാപകാരികളെ സംഘടിപ്പിച്ച് വിഎച്ച്പിയും മറ്റ് ഹിന്ദുത്വ സംഘങ്ങളും അയോധ്യയുടെ തെരുവുകളില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നുവെന്നാണു മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നത്.
കനത്ത സുരക്ഷാഭീഷണി നേരിടുന്ന പ്രദേശത്തെ മുസ്‌ലിംകള്‍ പരിഭ്രാന്തിയിലാണെന്നാണ് റിപോര്‍ട്ടുകള്‍. ആയിരക്കണക്കിനാളുകള്‍ നഗരത്തി ല്‍ നിന്നു പലായനം ചെയ്തുകഴിഞ്ഞു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പുള്ള സാഹചര്യത്തെ ഓര്‍മിപ്പിക്കുന്ന നിലയില്‍ സ്‌ഫോടനാക്തമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. പള്ളി തകര്‍ക്കാന്‍ വേണ്ടി നിയമവിരുദ്ധമായി സംഘംചേര്‍ന്നവരെ മുന്‍കൂട്ടി തടയാന്‍ ഭരണകൂടം നടപടി സ്വീകരിക്കാതിരുന്നതാണു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കൊലപാതകവും കൊള്ളിവയ്പും അരങ്ങേറാന്‍ ഇടയാക്കിയത്.
സുപ്രിംകോടതി വിധി എന്തുതന്നെയായാലും രാമക്ഷേത്രം നിര്‍മിക്കുന്ന പ്രഖ്യാപനത്തോടെ ആയോധ്യയും പരിസര പ്രദേശങ്ങളും സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വ്യാപകമായിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള സ്ഥലത്തിന്റെ സംരക്ഷണവും നഗരത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ രാഷ്ട്രപതിയുടെയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെയും അടിയന്തര ഇടപെടല്‍ അനിവാര്യമാണ്.
രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ നിയമവാഴ്ചയ്ക്കു നേരെ നടക്കുന്ന ഇത്തരം തുറന്നയുദ്ധത്തെ ചെറുക്കാന്‍ പരമോന്നത ഭരണഘടനാ സ്ഥാപനങ്ങള്‍ അവരുടെ വിവേചനാധികാരം പ്രയോഗിക്കുമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗ ണ്‍സില്‍ യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss