|    Aug 22 Tue, 2017 12:57 pm
FLASH NEWS

രാഷ്ട്രപതിമാരുടെ അസഹിഷ്ണുതയ്‌ക്കെതിരായ വിമര്‍ശനം ഗൗരവാര്‍ഹം : എംജിഎസ്

Published : 13th August 2017 | Posted By: fsq

 

കോഴിക്കോട്: മതേതരജനാധിപത്യ ഇന്ത്യയിലെ  നെടുംതൂണുകളായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വിടവാങ്ങല്‍ വേദിയില്‍ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചത് ഗൗരവത്തോടെ കാണണമെന്ന് ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ  മുസ്—ലിംലീഗ് നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊലപാതകരാഷ്ട്രീയം ചെറുക്കുന്നതില്‍ ജനാധിപത്യശക്തികള്‍ പരാജയപ്പെടാന്‍ പാടില്ല. കേന്ദ്രത്തില്‍ ചേട്ടന്‍ ബാവയും കേരളത്തില്‍ അനിയന്‍ബാവയും നടത്തുന്ന ദുര്‍ഭരണത്തിന്റെ പലിശയും കൂട്ടുപലിശയും ശേഖരിക്കുന്ന പണിയാണ് ഈ രണ്ട് സര്‍ക്കരുകളും ചെയ്യുന്നത്. ന്യൂനപക്ഷ-ദലിത് പീഡനങ്ങള്‍ക്കും  കൊലപാതക രാഷ്ട്രീയത്തിനുമെതിരെ മുസ്—ലി ംലീഗ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എംജിഎസ് അഭിപ്രായപ്പെട്ടു. കിഡ്—സണ്‍ കോര്‍ണറിന് സമീപം നടന്ന ചടങ്ങില്‍ നിയോജകമണ്ഡലം മുസ്—ലിംലീഗ് പ്രസിഡന്റ് എസ് വി ഹസന്‍കോയ അധ്യക്ഷത വഹിച്ചു. എം സി മായിന്‍ഹാജി സന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക