|    Mar 24 Fri, 2017 7:38 pm
FLASH NEWS

രാഷ്ട്രപതിക്ക് ഊഷ്മള വരവേല്‍പ്പ്

Published : 27th February 2016 | Posted By: SMR

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ഉച്ചയ്ക്ക് 1.40നാണ് രാഷ്ട്രപതിയുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി നാവിക സേന വിമാനത്താവളത്തിലിറങ്ങിയത്. അഡീഷനല്‍ സെക്രട്ടറി തോമസ് മാത്യു, പ്രസ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവരും ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമ സംഘവും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ മേയര്‍ സൗമിനി ജയിന്‍, പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ എം മാണി, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിജിപി ടി പി സെന്‍കുമാര്‍, റിയര്‍ അഡ്മിറല്‍ എസ് കെ ഗ്രേവാള്‍, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ ടി പി വിജയകുമാര്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
പത്തു മിനിറ്റ് നീണ്ട സ്വീകരണത്തിന് ശേഷം ഹെലികോപ്റ്ററില്‍ രാഷ്ട്രപതി കോട്ടയത്തേക്ക് യാത്ര തിരിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും രാഷ്ട്രപതിയെ അനുഗമിച്ചു.

(Visited 54 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക