|    Oct 23 Mon, 2017 7:14 pm
FLASH NEWS

രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകം ഉദ്ഘാടനം ഡിസംബറില്‍

Published : 1st October 2016 | Posted By: Abbasali tf

മഞ്ചേശ്വരം: മഹാകവി ഗോവിന്ദപൈ സ്മാരകം ഉദ്ഘാടനം ഡിസംബറില്‍ നടക്കും. മഹാകവിയുടെ ഭവനത്തില്‍ നടന്ന ട്രസ്റ്റി ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ എം വീരപ്പമൊയ്‌ലി എംപി അധ്യക്ഷത വഹിച്ചു. കേരള-കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കും. സ്മാരക നിര്‍മാണ നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. കവി ഭവനത്തില്‍ പൂര്‍ത്തിയായി വരുന്ന യക്ഷഗാന മ്യൂസിയം അത്യാകര്‍ഷകമായി സജ്ജീകരിക്കും. 3.21 കോടി രൂപയാണ് സ്മാരക നിര്‍മാണത്തിന് എസ്റ്റിമേറ്റ് കണക്കാക്കിയത്. ഇതില്‍ 2.3 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ജില്ലാ നിര്‍മിതി കേന്ദ്രയ്ക്കാണ് പ്രവൃത്തിയുടെ ചുമതല.ജില്ലാ കലക്്ടര്‍ കെ ജീവന്‍ ബാബു, മാനേജിങ്് ട്രസ്റ്റി ഡോ. ഡി കെ ചൗട്ട, ഖജാഞ്ചി ബി വി കക്കില്ലായ, ട്രസ്റ്റിമാരായ പ്രഫ. ബി വിവേക് റായ്,  സുഭാഷ് ചന്ദ്ര കണ്വതീര്‍ത്ഥ, കെ ആര്‍ ജയാനന്ദ, തേജോമയ, രമാനന്ദബനാറി, എം ജെ കിണി,  ഇ വി സുഗതന്‍, വിഷ്ണു നമ്പൂതിരി, സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക