|    Jul 18 Wed, 2018 2:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാവിലെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകീട്ട് തിരിച്ചെത്തി

Published : 10th April 2018 | Posted By: kasim kzm

മംഗളൂരു: ദക്ഷിണ കന്നടയിലെ തീരദേശ ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം മാതൃസംഘടനയില്‍ തിരിച്ചെത്തി. പനേമംഗളൂരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാവിലെ ബിജെപിയിലേക്ക് പോയി വൈകീട്ട് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവന്നത്. വനംമന്ത്രി ബി രാമനാഥ റായിക്കെതിരേ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന യു രാജേഷ് നായിക് ആണ് ശനിയാഴ്ച രാവിലെ പാര്‍ട്ടി പതാക നല്‍കി സുന്ദരയെ വരവേറ്റത്. എന്നാല്‍,
മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു.ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഈ തിരിച്ചുവരവ്. കോ ണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ കഴിഞ്ഞ കുറച്ചു ദിവസമായി കര്‍ണാടകയില്‍ കൂട്ടത്തോടെ ബിജെപിയിലേക്കു ചേക്കേറുന്നതിനിടെയാണ് ഈ പാര്‍ട്ടി വിടലും തിരിച്ചുവരവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss