|    Sep 25 Tue, 2018 12:53 pm
FLASH NEWS

രാമവര്‍മപുരം വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്ക് തുറക്കാന്‍ തീരുമാനം

Published : 15th August 2018 | Posted By: kasim kzm

തൃശൂര്‍: രാമവര്‍മ്മപുരം വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതികപാര്‍ക്ക് ഒക്‌ടോബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. പാര്‍ക്കിലേക്ക് ആവശ്യമായ ജീവനാക്കാരെ ഉടന്‍ നിയമിക്കും. ത്രീഡി തിയേറ്ററിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ മാത്രമേ പൊളിച്ചുനീക്കുകയുള്ളൂവെന്നും ഉപയോഗ യോഗ്യമായവ അതേപടി നിലനിര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തിര അറ്റകുറ്റപണികള്‍ ആവശ്യമുള്ള സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തികള്‍ 2017-18 സാമ്പത്തികവര്‍ഷത്തെ സ്പില്‍ ഓവര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിതി കേന്ദ്രം വഴി നിര്‍മ്മിക്കും. സപ്തംബര്‍ 15നുള്ളില്‍ റിവിഷന്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കണമെന്നും മാര്‍ച്ച് 31 നകം തീര്‍ക്കാന്‍ പറ്റുന്ന വികസന പ്രോജക്ടുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അവര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ആഗസ്തിനുള്ളില്‍ ഈ സാമ്പത്തികവര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തികളുടെ ടെണ്ടര്‍ പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു. കണ്ടശാംകടവ് പി.ജെ.എം.എച്ച്.എസ്.എസിലെ ക്ലാസ്മുറികളിലെ ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി ഷീറ്റ് മാറ്റാന്‍ ഒരു ലക്ഷം രൂപ അനുവദിക്കുകയും തുടര്‍നടപടികള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചീനിയറെ ചുമതലപ്പെടുത്തുകയും ചെയ്തു.
പാണഞ്ചേരി സ്‌റ്റേറ്റ് സീഡ് ഫാമിലെ ചീനിക്കടവ് യൂണി റ്റില്‍ പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടം യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ പി രാധാകൃഷ്ണന്‍, ജി ല്ലാപഞ്ചായത്ത് ഡിവിഷണ ല്‍ മെമ്പര്‍മാര്‍, ജില്ലാപഞ്ചായത്ത് െസക്രട്ടറി, വിവിധ ഉദ്യോഗസ്ഥ ര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss