|    Oct 20 Sat, 2018 1:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാമലീല റിലീസ് : ഇടപെടാനാവില്ല

Published : 15th September 2017 | Posted By: fsq

 

ദിലീപ് നായകനായ രാമലീല എന്ന സിനിമ റിലീസ് ചെയ്യുന്നതിന് പോലിസ് സംരക്ഷണം നല്‍കണമെന്ന ഹരജിയില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ആക്രമണം ഭയന്ന് ദിലീപിനെ വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നില്ലെന്നും വിഷയത്തില്‍ നിലപാട് പറഞ്ഞ ശ്രീനിവാസന്റെ വീടിന് നേരെ ആക്രമണം നടന്നെന്നും അതിനാല്‍ സിനിമ റിലീസ് ചെയ്യാന്‍ പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടമാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. പോലിസിന് ഈ വിഷയത്തില്‍ എന്താണു ചെയ്യാനാവുകയെന്ന് ഇന്നലെ ഹരജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ കോടതി ചോദിച്ചു. നിലവില്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ഉണ്ടായാല്‍ ഇടപെടാം. ഹരജിക്കാരന് ആവശ്യമെങ്കില്‍ വീണ്ടും സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss