|    Oct 23 Tue, 2018 11:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാമലീല റിലീസിന് പോലിസ് സംരക്ഷണം നല്‍കണമെന്നാവശ്യം

Published : 14th September 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതി ദിലീപ് നായകനായ രാമലീല എന്ന സിനിമ റിലീസ് ചെയ്യുന്നതിന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായ സിനിമ ജൂലൈ 21നാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍, ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. ജനങ്ങളുടെ ആക്രമണമുണ്ടാവുമെന്ന് പറഞ്ഞ് സിനിമ റിലീസ് ചെയ്യാന്‍ തിയേറ്റര്‍ ഉടമകള്‍ സമ്മതിക്കുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു. ദിലീപ് അറസ്റ്റിലായിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ല. 15 കോടിയാണ് രാമലീലയ്ക്കായി ചെലവാക്കിയിരിക്കുന്നത്. ഒരു കോടി രൂപ പ്രമോഷനായി ചെലവഴിച്ചു. ദിലീപിനെ ജയിലില്‍ അടയ്ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടേക്കാമെന്ന് ഹരജിയില്‍ പറയുന്നു. ദിലീപിന്റെ അറസ്റ്റും സംഭവവികാസങ്ങളും മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മലയാളസിനിമയുടെ താല്‍പര്യം സംരക്ഷിക്കാന്‍ രാമലീല റിലീസ് ചെയ്യാന്‍ വേണ്ട സൗകര്യം ഒരുക്കണം. സംരക്ഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പോലിസിനെയും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനെയും കേരള ഫിലിം ചേംപര്‍ ഓഫ് കൊമേഴ്‌സിനെയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനാലാണ് ഹരജി സമര്‍പ്പിക്കുന്നതെന്നും ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss