|    Jul 23 Mon, 2018 1:20 pm
FLASH NEWS
Home   >  Kerala   >  

രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്;നിര്‍മ്മാതാവ് പരാതി നല്‍കി

Published : 17th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ജിപി രാമചന്ദ്രനെതിരെ നിര്‍മ്മാതാവ് പരാതി നല്‍കി. സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജിപി രാമചന്ദ്രനെതിരെ പരാതി നല്‍കിയത്.  തിയറ്ററുകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് കൊച്ചി റേഞ്ച് ഐജി പി വിജയന് ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഐജി നിര്‍ദേശം നല്‍കി.
രാമലീലയോ രാമകഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ലീലമനസ്‌കന്റെ സിനിമയുമായി കേരളത്തിലെ തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട, വിവരമറിയും എന്നായിരുന്നു ജിപി രാമചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss