|    Jan 23 Mon, 2017 10:25 pm

രാമരാജ്യം സ്ഥാപിക്കാന്‍ ഉത്തരവിടാനാവില്ല: കോടതി

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് ‘രാമരാജ്യം’ സ്ഥാപിക്കണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നും കോടതിക്ക് പരിമിതികളുണ്ടെന്നും സുപ്രിംകോടതി. രാജ്യവ്യാപകമായി പൊതുറോഡുകളും നടപ്പാതകളും കൈയേറുകയാണെന്നു ചൂണ്ടിക്കാട്ടി സന്നദ്ധ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
കോടതി നിര്‍ദേശിച്ചാല്‍ എല്ലാം നടക്കുമെന്ന് കരുതുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജിക്കാരനോട് ചോദിച്ചു. അഴിമതി പാടില്ലെന്ന് കോടതി ഉത്തരവിറക്കിയാല്‍ അഴിമതി നടക്കുകയില്ലേ? രാജ്യത്ത് രാമരാജ്യം സ്ഥാപിക്കണമെന്ന് കോടതിക്ക് ഉത്തരവിറക്കാന്‍ സാധിക്കുമോ? നിരവധി കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും പരിമിതികളുണ്ട്-കോടതി പറഞ്ഞു. സുപ്രിംകോടതിയല്ലാതെ ഇക്കാര്യത്തില്‍ ആരാണ് ഉത്തരവിറക്കുക എന്ന ഹരജിക്കാരന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കോടതി. കൈയേറ്റത്തെക്കുറിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഹരജിക്കാരനോടാവശ്യപ്പെട്ടപ്പോള്‍ രാജ്യത്തെല്ലായിടത്തും നടക്കുന്ന കാര്യമാണിതെന്നും എല്ലാ ഹൈക്കോടതികളേയും സമീപിക്കാന്‍ കഴിയില്ലെന്നും ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, രാജ്യത്ത് നടക്കുന്നതെല്ലാം തെറ്റാണെന്ന് കോടതിക്കഭിപ്രായമില്ലെന്ന് കോടതി പറഞ്ഞു. ഹരജി തള്ളുന്നുവെന്ന് നേരത്തേ പ്രഖ്യാപിച്ച കോടതി പിന്നീട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഹരജി പരിഗണിക്കുമെന്നു വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക