|    Jul 18 Wed, 2018 2:32 am
FLASH NEWS

രാമന്തളി 13ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി

Published : 16th September 2017 | Posted By: fsq

 

പയ്യന്നൂര്‍: രാമന്തളി ഗ്രാമപ്പഞ്ചായത്തിലെ രാമന്തളി സെന്‍ട്രല്‍ 13ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫും ജനാരോഗ്യ സംരക്ഷണസമിതിയും പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി രാജേന്ദ്രകുമാര്‍ 23 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ പി രാജേന്ദ്രകുമാര്‍ 301 വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ പി ദിനേശ്കുമാര്‍ 278 വോട്ടുകള്‍ നേടി. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥി എം നാരായണന് 10 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. തിരഞ്ഞെടുപ്പില്‍ 87.38 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 678 വോട്ടര്‍മാരില്‍ 589 പേര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് അംഗം ടി കെ പ്രീത രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍, പയ്യന്നൂര്‍ സിഐ എം പി ആസാദ്, എസ്‌ഐ കെ പി ഷൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss