|    Aug 23 Wed, 2017 8:08 am
FLASH NEWS

രാമന്തളി ബിജു വധം; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

Published : 4th August 2017 | Posted By: fsq

 

പയ്യന്നൂര്‍: ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകം സംബന്ധിച്ച കുറ്റപത്രം അന്വേഷണ സംഘം ഇന്നു കോടതിയില്‍ സമര്‍പ്പിച്ചേക്കും. 12 പ്രതികളുള്ള സംഭവത്തില്‍ 11 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന ഒരാളെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളെ സഹായിച്ച മൂന്നുപേര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ബാക്കിയുള്ള എട്ട് പേര്‍ ഇപ്പോള്‍ റിമാന്റിലാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തതിലൂടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാടക ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതെന്നാണു സൂചന.പയ്യന്നൂര്‍ സിഐ എം പി ആസാദാണ് അന്വേഷണം നടത്തുന്നത്. സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ സി വി ധനരാജിനെ വീട്ടുമുറ്റത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിജുവിനെ ഇക്കഴിഞ്ഞ മെയ് 12നാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന ഇന്നോവ കാറിലെത്തിയ സംഘം പാലക്കോട് പാലത്തിന് സമീപത്തു വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക