|    Feb 18 Sun, 2018 4:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാമന്തളി കൊലപാതകം ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

Published : 14th May 2017 | Posted By: fsq

 

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ജിഒ യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൊലപാതകം കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി കാണേണ്ടതില്ല. വേണ്ടത്ര ജാഗ്രത പാലിച്ചാണ് മുന്നോട്ടുപോവുന്നത്. അതേസമയം, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ സമാധാനശ്രമങ്ങളെ ദോഷകരമായി ബാധിക്കും. അതുണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണം. സമാധാനശ്രമങ്ങള്‍ക്ക് ഇതൊരു വിഘാതമാവരുത്. കേസിലെ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss