|    Jul 22 Sun, 2018 2:37 pm
FLASH NEWS

രാമനാട്ടുകര ഭൂമി വിവാദം: മുനിസിപ്പാലിറ്റി ഓഫിസ് മാര്‍ച്ച് നടത്തി

Published : 28th September 2017 | Posted By: fsq

 

രാമനാട്ടുകര: മുന്‍സിപ്പാലിറ്റി ഭൂമി കൈമാറ്റത്തില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്നാരോപിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുനിസിപ്പാലിറ്റി ഓഫീസ് മാര്‍ച്ച് നടത്തി. മുന്‍സിപ്പാലിറ്റിക്ക് പുതിയ ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നത് സംബസിച്ച് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ ഭൂമി വാങ്ങുന്നത് മാത്രമായിരുന്നു ചര്‍ച്ച ചെയ്തത്. ഇതാണ് യോഗത്തില്‍ പങ്കെടുത്ത രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ അംഗീകരിച്ചതും മിനുട്‌സില്‍ ഒപ്പിട്ട് നല്‍കിയതും.നിലവില്‍ ഏറ്റെടുത്ത ഭൂമിയെക്കുറിച്ച് ആ യോഗത്തില്‍ യാതൊന്നും പരാമര്‍ശിച്ചിരുന്നില്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കൂടാതെ ഈ വിഷയത്തിന് രൂപീകരിച്ച ഉപസമതിയില്‍ യുഡിഎഫ് കൗണ്‍സിലര്‍ വി എം പുഷ്പ അംഗമാണ്. പക്ഷെ ഒരു തവണ പോലും പ്രസ്തുത ഉപസമിതി വിളിച്ചു ചേര്‍ക്കുകയോ സമിതിയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെയാണ് ഭൂമിയുടെ റജിസ്‌ട്രേഷന്‍ നടത്തിയതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു.കോടികളുടെ വെട്ടിപ്പ് നടന്ന ഈ ഭൂമി കൈമാറ്റത്തെ കുറിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുക, ഭൂമി കുംഭകോണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭരണ സമിതി രജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.രാമനാട്ടുകരയില്‍ നിന്ന് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍സിപ്പാലിറ്റി ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. പോലീസ് വലയം മറികടന്ന്്് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപ്പെട്ട് പിന്തിരിപ്പിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി തസ്‌വീര്‍ ഹസ്സന്‍, കൗണ്‍സിലര്‍മാരായ വി എം പുഷ്പ, കെ എം യമുന, പി സുലോചന, കെ സുരേഷ്, രാജീവ് മണ്ണൊടി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹെബീഷ് മാമ്പയില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മനീഷ് പെരുമ്പില്‍, പ്രദീപ് രാമനാട്ടുകര, ഗോപി കൊടക്കല്ലുപറമ്പ്, മന്‍സൂര്‍ രാമനാട്ടുകര, ഷാജി പാശ്ശേരി, മുസ്തഫ വൈദ്യരങ്ങാടി, സാക്കിര്‍ കല്ലട, മുഹമ്മദ് കോയ, ഉല്ലാസ് രാമനാട്ടുകര പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss