|    Jan 24 Tue, 2017 10:40 am
FLASH NEWS

രാമനാട്ടുകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറിയില്‍ ടിപ്പര്‍ ഇടിച്ചു; വന്‍ ദുരന്തം ഒഴിവായി

Published : 9th February 2016 | Posted By: SMR

രാമനാട്ടുകര: എയര്‍പോര്‍ട്ട് റോഡില്‍ പെട്രോളുമായി വന്ന ടാങ്കര്‍ ലോറിയില്‍ ടിപ്പര്‍ ലോറിയിടിച്ചു. ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കില്ലാതെ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകീട്ട് മൂന്നരക്ക് വികാസ് ഓഡിറ്റോറിയത്തിനു സമീപം പുളീചോട്ടിലാണ് അപകടം.
ഫറോക്കിലെ ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്റെ സംഭരണശാലയില്‍ നിന്ന് മഞ്ചേരിയിലെ പെട്രോള്‍ പമ്പിലേക്ക് പോവുന്ന ടാങ്കര്‍ ലോറിയും അരീക്കോട് നിന്ന് ക്രഷര്‍ പൊടിയുമായി രാമനാട്ടുകര ഭാഗത്തേക്ക് പോവുന്ന ടിപ്പറുമാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ടിപ്പറിന്റെ മുന്‍ഭാഗം ടാങ്കര്‍ ലോറിയിലേക്ക് കയറിപോയി. കുറച്ചുകൂടി മുന്നോട്ടാണെങ്കില്‍ ടാങ്കറില്‍ ഇടിച്ചു പെട്രോള്‍ പുറത്തേക്ക് ഒഴുകുമായിരുന്നു.അപകടത്തെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്ന് ഫയര്‍ ഫോഴ്‌സും ഹൈവേ പോലിസും സ്ഥലത്തെത്തി. ഏറെ നേരം ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക