|    May 22 Tue, 2018 5:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

രാമചന്ദ്ര ഗുഹ ബിസിസിഐ അംഗത്വം രാജിവച്ചു

Published : 2nd June 2017 | Posted By: ev sports

ന്യൂഡല്‍ഹി: ചരിത്രകാരനായ രാമചന്ദ്ര ഗുഹ ബിസിസിഐയുടെ ഭരണസമിതി അംഗത്വം രാജിവച്ചു. സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയിലെ നാല് അംഗങ്ങളില്‍ ഒരാളായിരുന്നു ഗുഹ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്്ക്കുന്നതെന്ന് ഗുഹ അറിയിച്ചു.ഗുഹയുടെ രാജി സുപ്രിംകോടതി സ്വീകരിച്ചാല്‍ മാത്രമേ സ്ഥാനം ഒഴിയാനാകൂ. അടുത്തമാസം സുപ്രിംകോടതി ഗുഹയുടെ രാജി പരിഗണിക്കും. ആര്‍ എം ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനുവരി 30നാണ് സുപ്രിംകോടതി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ചെയര്‍മാനാവുന്ന നാലംഗഇടക്കാല സമിതിയെ നിയോഗിച്ചത്. ഐഡിഎഫ്‌സി എംഡി വിക്രം ലിമയെ, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss