|    Aug 18 Fri, 2017 5:52 pm
FLASH NEWS

രാമചന്ദ്രന്‍ വധം: രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Published : 22nd July 2016 | Posted By: SMR

പയ്യന്നൂര്‍: കുന്നരുവിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളുരിലെ ഗിരീഷ്(38), കരിവെള്ളൂര്‍ മലാപ്പിലെ റിജു(27) എന്നിവരെയാണ് കേസന്വേഷിക്കുന്ന ശ്രീകണ്ഠാപുരം സിഐ അബ്ദുര്‍ റഷീദും സംഘവും അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ പോലിസ് കസ്റ്റഡിയിലുള്ളതായാണു സൂചന.
പെരളം, വെള്ളൂര്‍, കണ്ടങ്കാളി, ചീറ്റ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന. പോലിസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 30ഓളം പ്രതികളില്‍ മിക്കവരെയും തിരിച്ചറിഞ്ഞതായും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലിസ് അറിയിച്ചു.അതേസമയം, സംഭവദിവസം സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിഐ വി രമേശന്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹരജി നല്‍കി.
ഇക്കഴിഞ്ഞ 10നു രാത്രിയാണ് കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജും തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകനും പയ്യന്നൂരിലെ ഓട്ടോ െ്രെഡവറുമായ സി കെ രാമചന്ദ്രനും കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് വ്യാപകമായി വീടുകള്‍ക്കു നേരെ അക്രമങ്ങളും അരങ്ങേറിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക