|    Jan 21 Sat, 2017 3:41 am
FLASH NEWS

രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പൊതുപര്യടനം തുടങ്ങി

Published : 3rd May 2016 | Posted By: SMR

കണ്ണൂര്‍: മൂന്നുഘട്ട മണ്ഡല പര്യടനശേഷം എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ പൊതുപര്യടനം തുടങ്ങി. ലോകതൊഴിലാളി ദിനത്തില്‍ മുണ്ടേരി പഞ്ചായത്തിലെ 14 കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. വൈകീട്ട് നാലിന് അയ്യപ്പന്‍മലയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു ബാബുഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്‍ ചന്ദ്രന്‍, എല്‍ഡിഎഫ് നേതാക്കളായ ഇപിആര്‍ വേശാല, കെ കെ ജയപ്രകാശ്, കെ പി സുധാകരന്‍, പി കെ ശബരീഷ്, വെള്ളോറ രാജന്‍, എം ഗംഗാധരന്‍, ഹമീദ് ഇരിണാവ്, ഇ ജനാര്‍ദ്ദനന്‍, എം ഗംഗാധരന്‍, ജി രാജേന്ദ്രന്‍ പങ്കെടുത്തു. എന്‍ ബാലകൃഷ്ണന്‍, വി കെ പ്രകാശിനി, പി മമ്മൂട്ടി, കല്ലേന്‍ ദാമോദരന്‍, പി രാജന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. പി ചന്ദ്രന്‍, കെ കെ ദീപേഷ്, കെ ടി ഭാസ്‌കരന്‍, പി സുമേശന്‍, എം മോഹനന്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. അയ്യപ്പന്‍മലയില്‍ നിന്ന് തുടങ്ങിയ പരിപാടി രാത്രി ഒമ്പതോടെ തലമുണ്ട റെഡ്സ്റ്റാര്‍ ക്ലബ്ബിന് സമീപം സമാപിച്ചു. സമാപന പൊതുയോഗത്തില്‍ എന്‍ ചന്ദ്രന്‍, അഷ്‌റഫ് പുറവൂര്‍, കല്ലേന്‍ ദാമോദരന്‍, സി രവി സംസാരിച്ചു. ഇന്നലെ ചേലോറ സത്രം അഴീക്കോടന്‍ ക്ലബ്ബിന് സമീപത്ത് നിന്ന് ആരംഭിച്ച് പള്ളിപ്രത്ത് സമാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക