|    Oct 20 Fri, 2017 6:12 pm
FLASH NEWS
Home   >  National   >  

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തിയ്യതി ഉടന്‍ പ്രഖ്യാപിക്കണം: ശിവസേന

Published : 26th December 2015 | Posted By: swapna en

babri--621x414--621x414

മുംബൈ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തിയ്യതി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ശിവസേന. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ശപദം എടുത്ത് ഭരണത്തിലേറിയവര്‍ വാഗ്ദാനം പാലിക്കാണമെന്നും ശിവസേനയുടെ മുഖപത്രമായ സാംമനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
അയോധ്യയില്‍ രാമക്ഷേത്രം എന്നത് രാജ്യ താല്‍പ്പര്യമാണ്. ഞങ്ങളുടെ രാമന്‍പുറത്താക്കപ്പെട്ടവനെ പോലെ കുടിലിലാണ് ഇപ്പോള്‍ കഴിയുന്നത്. അധികാരത്തിലിരിക്കുന്നവരാണ് ഈ നാണക്കേടിന് കാരണം.ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും സേന ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മ്മാണത്തിനായി രണ്ട് ട്രക്ക് കല്ലുകള്‍ അയോധ്യയില്‍ അടുത്തിടെ എത്തിയിരുന്നു.

babri_masjid10_20121206

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക