|    Jan 17 Tue, 2017 6:52 pm
FLASH NEWS

രാമക്ഷേത്ര നിര്‍മ്മാണം: യു.പി യിലെ സംഘ് പരിവാറിന്റെ കച്ചിതുരുമ്പ്

Published : 21st December 2015 | Posted By: Imthihan Abdulla

ram-temple-stones-ani_650x4
ഇംതിഹാന്‍ ഒ അബ്ദുല്ല
ഫൈസാബാദില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു കല്ലുകളിറക്കുകയും ശിലാപൂജ നടത്തുകയും ചെയ്തു ഒരിക്കല്‍ കൂടി ബാബരി-രാമ ജന്മ ഭൂമി പ്രശ്‌നം ആളിക്കത്തിക്കുക വഴി സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത് യു.പി തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനുളള കച്ചിത്തുരുമ്പ്.അധികാരാരോഹണത്തിന്റെ മധു വിധു കഴിയും മുമ്പേ ദല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ അന്ത്യം പ്രവചിച്ച് അധികാരത്തിലേറിയ മോഡി സര്‍ക്കാരിനു കിട്ടിയ ആദ്യ തിരിച്ചടിയായിരുന്നു.ശേഷം നടന്ന ബീഹാര്‍ ഇലക്ഷനിലാകട്ടെ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ജാതി മത ശക്തികളെ ഉപയോഗിച്ച് തന്റെ ചാണക്യ തന്ത്രങ്ങള്‍ പയറ്റിയിട്ടും സാക്ഷാല്‍ മോഡി തന്നെ ബീഹാറിലെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും പ്രചാരണം നടത്തി വാഗ്ദാന പെരുമഴ നടത്തിയിട്ടും പാറ്റ്‌നയില്‍ കാവിക്കൊടി പാറിയില്ല.ലോക സഭാ തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകളുടെ ശിഥിലീകരണം വഴി ലഭിച്ച മേധാവിത്വം തുടര്‍ന്നുളള തിരഞ്ഞെടുപ്പുകളില്‍ നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ മോഡിയുടെ നേത്ൃമികവിനെ ചോദ്യം ചെയ്യാന്‍ ബി ജെ പിയില്‍ നിന്നു പോലും ആളുകളുണ്ടായി.
ഈ സാഹചര്യത്തില്‍ രണ്ടായിരത്തി പതിനേഴില്‍ നടക്കാനിരിക്കുന്ന യു.പി തിരഞ്ഞെടുപ്പ് സംഘപരിവാറിനെ സംബന്ധിച്ചേടത്തോളം ജീവന്‍ മരണ പ്രശ്‌നമാണ്.വികസന പെരുമ്പറകളും നല്ല നാളെകളെ കുറിച്ച മോഹന സ്വപ്‌നങ്ങളുമായി അധികാരത്തിലേറിയ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവില്‍ സംഘത്തിനു പോലും പ്രതീക്ഷയില്ല.ഗോ വധവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയര്‍ത്തിയ അസഹിഷ്ണുതാ കാമ്പയിനാകട്ടെ ബീഹാറില്‍ വിപരീത ഫലമുളവാക്കുകയും ചെയ്തു.ഇനി ബീഹാറിനെ അനുകരിച്ച് മതേതര കക്ഷികളുടെ ഏകീകരണം സാധ്യമാക്കാനുളള മുലായത്തിന്റെയും അഖിലേഷിന്റേയും ശ്രമങ്ങള്‍ കൂടി വിജയിക്കുന്ന പക്ഷം യു.പി യില്‍ വര്‍ഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന അതേ ഗതി തുടരാന്‍ തന്നെയാവും ബി.ജെ.പിയുടെ വിധി.അതു മോഡി- അമിത് ഷാ കൂട്ടു കെട്ടിനേല്‍പിക്കുന്ന ആഘാതത്തിനുപരി രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അത്യധികം പ്രയാസപ്പെടുത്തും.ഇത്തരമൊരു വിഷമ സന്ധിയില്‍ പരിവാര രാഷ്ട്രീയത്തിനു രാജ്യത്തു പിടിവളളിയുണ്ടാക്കിയ രാമജന്മ ഭൂമി പ്രശ്‌നം വീണ്ടും ഉയര്‍ത്തി വര്‍ഗീയത ഊതികത്തിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണു വി ച്ച് പി ക്ക്് മന്ദിര്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തുനിഞ്ഞിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക