|    Nov 21 Wed, 2018 1:11 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ തുടങ്ങുമെന്ന് വിഎച്ച്പി

Published : 4th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവും ബിജെപി മുന്‍ എംപിയുമായ രാംവിലാസ് വേദാന്തി. സമവായത്തിലൂടെയായിരിക്കും ക്ഷേത്രം പണിയുകയെന്നും നിയമനിര്‍മാണമോ ഓര്‍ഡിനന്‍സോ ആവശ്യമുണ്ടാവില്ലെന്നും വേദാന്തി പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് തങ്ങള്‍ നേതൃത്വം നല്‍കും. പകരം ലഖ്‌നോയില്‍ പള്ളി നിര്‍മിക്കുമെന്നും വേദാന്തി കൂട്ടിച്ചേര്‍ത്തു.
അഖില ഭാരതീയ സന്ത് സമിതി സംഘടിപ്പിച്ച രണ്ടു ദിവസത്തെ ധര്‍മദേശ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വേദാന്തി. പ്രധാനമന്ത്രി, ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെ അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, അതിനായി നിയമം കൊണ്ടുവന്നാല്‍ ഉണ്ടാകുന്ന വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ ആര്‍ക്കും കഴിയില്ല. അക്രമമല്ല, സമാധാനമാണ് വേണ്ടതെന്നും വേദാന്തി പറഞ്ഞു.
യോഗത്തില്‍ മോദിയെ രാമന്റെ അവതാരമെന്നു വിശേഷിപ്പിച്ച ഉത്തരാഖണ്ഡില്‍ നിന്നുള്ള നേതാവ് സ്വാമി വിവേകാനന്ദ, മോദിയുടെ ഭരണകാലത്ത് രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടതെന്നു പറഞ്ഞു. സോമനാഥ ക്ഷേത്രം നിര്‍മിച്ച അതേ മാതൃകയില്‍ രാമക്ഷേത്ര നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാര്‍ വഴിയൊരുക്കണമെന്ന് യോഗത്തില്‍ അജണ്ട അവതരിപ്പിച്ച രാമാനന്ദാചാര്യ സ്വാമി ഹന്‍സ് ദേവാചാര്യ പറഞ്ഞു.
അതേസമയം, സുപ്രിംകോടതിയില്‍ കേസ് നിലനില്‍കെത്തന്നെ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ സാധിക്കുമെന്ന് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ഓര്‍ഡിനന്‍സും കൊണ്ടുവരാം. ഇത്തരമൊരു നീക്കം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആള്‍ ഇന്ത്യാ പ്രൊഫഷനല്‍ കോണ്‍ഗ്രസ് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss