|    Feb 21 Wed, 2018 10:49 am
FLASH NEWS
Home   >  National   >  

രാമക്ഷേത്രവും അറവുശാല നിരോധനവുമായി ബിജെപി പ്രകടനപത്രിക

Published : 28th January 2017 | Posted By: G.A.G

bjp-manifesto

ലക്‌നൗ: അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം പണിയുമെന്നും സംസ്ഥാനത്തെ അറവുശാലകള്‍ നിരോധിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള യു.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കി. സ്ത്രീകളില്‍ നിന്ന് മുത്തലാഖിനെ കുറിച്ച് അഭിപ്രായമെടുത്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍  അമിത് ഷാ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറയുന്നു. മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുമെന്ന് പ്രഖ്്യാപിക്കുന്ന പത്രികയില്‍
യുവാക്കള്‍ക്ക് ലാപ്‌ടോപ്പും ഒരു വര്‍ഷത്തേക്ക് 1 ജിബി ഡാറ്റയും,  സ്‌കൂളുകളിലും സര്‍വകലാശാലകളിലും സൗജന്യ വൈഫൈ, വിദ്യാര്‍ത്ഥികള്‍ക്കായി 500 കോടിയുടെ സ്‌കോളര്‍ഷിപ്പ്, ഭൂമിയില്ലാത്തവര്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, സംസ്ഥാനത്തെ 90 ശതമാനം ജോലികളിലും അതാത് പ്രദേശത്തു നിന്ന് നിയമനം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.
അധികാരത്തിലെത്തി 45 ദിവസത്തിനുള്ളില്‍ എല്ലാ ക്രിമിനലുകളെയും ജയിലിലടയ്ക്കുമെന്നും പത്രികയില്‍ പറയുന്നു

പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍ :

  • പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍.

  • പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം.
  • കരിമ്പ് കര്‍ഷകരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 120 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
  • സംസ്ഥാനത്ത്്് ഭക്ഷ്യ സംസ്‌കരണശാല സ്ഥാപിക്കും
  • തടസമില്ലാതെ വൈദ്യുതി 24 മണിക്കൂറും
  • പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കും
  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss