|    Jan 22 Sun, 2017 5:45 pm
FLASH NEWS

രാമക്ഷേത്രം പണിയാന്‍ മുസ്‌ലിംങ്ങള്‍ കര്‍സേവകരാവണം; വിവാദ പ്രസ്താവന നടത്തിയ യു പി മന്ത്രിയെ പുറത്താക്കി

Published : 25th December 2015 | Posted By: swapna en

ലക്‌നൗ:അയോധ്യയടക്കം രാജ്യത്തെ സുപ്രധാന സ്ഥലങ്ങളില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്‌ലിംങ്ങള്‍ രംഗത്തിറങ്ങണമെന്ന് വിവാദ പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രിയെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി.ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടീ നേതാവും മന്ത്രിയുമാ ഓംപാല്‍ നെഹ്‌റയാണ് കഴിഞ്ഞ രാത്രി ഒരു പരിപാടിയില്‍ വിവാദ പ്രസ്താവന നടത്തിയത്.
അയോധ്യയിലും കാശിയിലും മഥുരയിലും മുസ്‌ലിംങ്ങള്‍ പള്ളികള്‍ക്കുമേലുള്ള അവകാശവാദം ഉപേക്ഷിച്ച് ക്ഷേത്രം നിര്‍മിക്കാന്‍ സഹായിക്കണം.
അയോധ്യയിലല്ലാതെ എവിടെയാണ് രാമക്ഷേത്രം പണിയുക. മുസ്‌ലിംങ്ങള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും മഥുരയില്‍ കൃഷ്ണ ക്ഷേത്രം നിര്‍മിക്കാനും സഹായിക്കണം. അതിനായി അവരുടെ പള്ളികള്‍ക്കുമേലുള്ള അവകാശവാദം ഉപേക്ഷിക്കണം. രാമക്ഷേത്രത്തിനായി മുസ്ലിംകളും കര്‍സേവകരാകണമെന്നുമാണ് നെഹ്‌റ പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 185 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക