|    Feb 19 Mon, 2018 11:02 am
Home   >  Just In   >  

രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്ത യുപിയിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍

Published : 2nd February 2018 | Posted By: Jesla

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ വിവാദമായി. ലഖ്‌നൗ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ പ്രതിജ്ഞയെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ 1982 ഐപിഎസ് ബാച്ചിലെ സൂര്യകുമാര്‍ ശുക്ലയാണ് വിവാദത്തില്‍പെട്ടത്. അയോധ്യ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് അന്തിമവാദം തുടങ്ങാനിരിക്കെയാണ് വിവാദ വീഡിയോ പ്രചരിച്ചത്.

തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഐക്യത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്നത് സംബന്ധിച്ചാണ് താനടക്കമുള്ളവര്‍ പ്രതിജ്ഞയെടുത്തത്. തന്റെ വാക്കുകള്‍ അടര്‍ത്തിമാറ്റി ഉപയോഗിച്ച വീഡിയോയാണ് വിവാദമായത്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുയോജ്യമായ സമാധാന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് താനടക്കമുള്ളവര്‍ പ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss