|    May 30 Tue, 2017 6:47 pm
FLASH NEWS

രാമക്ഷേത്രം കോടതിവിധിക്കു ശേഷം പരിഗണിക്കും: കേന്ദ്രമന്ത്രി

Published : 9th February 2016 | Posted By: SMR

അലഹബാദ്: സുപ്രിംകോടതി വിധിക്കു ശേഷം അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം സംബന്ധിച്ച വിഷയം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര.
രാമക്ഷേത്ര വിഷയം സംബന്ധിച്ച തീരുമാനം അലഹബാദ് ഹൈക്കോടതിയുടെ വിധിക്കുമേല്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന ഹരജികളിലെ വിധി വന്നശേഷവും അപ്പോഴത്തെ സാഹചര്യം പരിഗണിച്ച ശേഷവും മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഇടപടല്‍ ഉണ്ടാവൂവെന്നും മൈക്രോ, ചെറുകിട ഇടത്തരം സംരഭ ങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി തക്കതായ സമയത്ത് അയോധ്യ സന്ദര്‍ശിക്കുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രാധാന്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day