|    Dec 15 Sat, 2018 1:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാമക്ഷേത്രം: ഓര്‍ഡിനന്‍സ് സാധ്യമല്ല- പാസ്വാന്‍ന്

Published : 6th December 2018 | Posted By: kasim kzm

യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരിക എന്നത് ഭരണഘടനാപരമായി സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് എന്നത് ബിജെപിയുടെ ആവശ്യമായിരിക്കാം. എന്നാല്‍ എന്‍ഡിഎക്ക് അങ്ങനെയൊരു അജണ്ടയില്ല. കേന്ദ്രസര്‍ക്കാര്‍ എന്നത് ഹിന്ദുവിന്റെയോ മുസ്‌ലിമിന്റെയോ അല്ല. സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. പ്രധാനമന്ത്രി ആ സ്ഥാനത്തെത്തിയാല്‍ പാര്‍ലമെന്റിനെ ശ്രീകോവിലായും ഭരണഘടനയെ മതമായും കാണണമെന്നും പാസ്വാന്‍ പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ആര്‍എസ്എസും വിഎച്ച്പിയും ശിവസേനയും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഡിഎ ഘടകക്ഷിയുടെ നേതാവായ പാസ്വാന്റെ പ്രസ്താവന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss