|    Dec 11 Tue, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാമക്ഷേത്രം: ഓര്‍ഡിനന്‍സ് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ബിജെപി

Published : 3rd December 2018 | Posted By: kasim kzm

കൊല്‍ക്കത്ത: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ കുറിച്ച് ബിജെപി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. രാമക്ഷേത്ര നിര്‍മാണ വിവാദം ബിജെപിക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റാന്‍ പ്രതിപക്ഷം രാമക്ഷേത്ര നിര്‍മാണ വിവാദത്തെ ഉപയോഗിക്കും. അതിനാല്‍ തന്നെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഉടനടി തീരുമാനമെടുക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ബിജെപിക്ക് മാത്രമേ സാധിക്കൂവെന്നും മറ്റു പാര്‍ട്ടികള്‍ക്ക് അതിനുള്ള ധൈര്യമില്ലെന്നും കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി ഇടപെടില്ല എന്നതാണു നിലപാടെങ്കിലും രാമക്ഷേത്ര നിര്‍മാണത്തിനായി ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അതിനെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനാവില്ല. ഓര്‍ഡിനന്‍സിലൂടെയോ അല്ലാതെയോ അത് നിറവേറ്റേണ്ടിവരുമെന്നും വര്‍ഗിയ കൂട്ടിച്ചേര്‍ത്തു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss