|    Nov 19 Sun, 2017 5:04 am
FLASH NEWS

രാമകൃഷ്ണമൂല്യ വധക്കേസ്: കുറ്റപത്രം തയ്യാറായി

Published : 3rd August 2017 | Posted By: fsq

 

കാസര്‍കോട്: പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജികെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലുപേര്‍ക്കെതിരെ കുറ്റപത്രം തയ്യാറായി. മുഖ്യപ്രതി ചെങ്കള എടനീര്‍ ചൂരിമൂല ഹൗസിലെ ബി എം ഉമറുല്‍ ഫാറൂഖ് (36), മുളിയാര്‍ പൊവ്വല്‍ സ്‌റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈലിലെ എ അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ്മത്ത് നഗറിലെ കെ അഷ്‌റഫ്(23) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറായത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മണ്ടേക്കാപ്പില്‍ വെച്ച് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖിനെയും രണ്ട് കൂട്ടാളികളെയും നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു. ഈ വിരോധത്തില്‍ രാമകൃഷ്ണ മൂല്ല്യയുടെ കടയില്‍ സിഗരറ്റ് ചോദിച്ചെത്തിയ പ്രതികള്‍ ചില്ലറയെ ചൊല്ലി തര്‍ക്കമുണ്ടാക്കുകയും പിന്നീട് പുറത്ത് പോയി അല്‍പം കഴിഞ്ഞ് വീണ്ടും വന്ന് മാമ്പഴം ആവശ്യപ്പെടുകയായിരുന്നു. മാമ്പഴം എടുക്കാന്‍ കുനിഞ്ഞപ്പോള്‍ നിരവധി തവണ കുത്തിവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്. രണ്ട് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക