|    Apr 30 Sun, 2017 2:43 am
FLASH NEWS

രാപ്പാടിക്കുട്ടികള്‍

Published : 10th November 2016 | Posted By: SMR

രാപ്പാടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോവേണ്ടതില്ലെന്നത് വലിയ ആശ്വാസമാണ്. കാരണം, വിദ്യാലയങ്ങള്‍ തുറക്കുന്നതു രാവിലെയാണ്. രാപ്പാടികളാവട്ടെ, ഉറക്കം തുടങ്ങുന്നത് പ്രഭാതത്തിലും. പക്ഷികള്‍ക്കിടയില്‍ രാപ്പാടികളും പുലര്‍കാല പാട്ടുകാരും ഉണ്ടെങ്കിലും മനുഷ്യര്‍ക്കിടയിലും അങ്ങനെ ചില ജീവശാസ്ത്രപരമായ വൈജാത്യങ്ങളുണ്ടെന്ന് സമീപകാലത്താണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
ഹാവഡ് സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റായ ജൂഡിത് ഒവന്‍സ് അത്തരത്തിലൊരാളാണ്. ജൂഡിത് പറയുന്നത്, പല കുട്ടികളും രാവിലെ ക്ലാസില്‍ ഉറക്കംതൂങ്ങുന്നത് അവരുടെ കുറ്റംകൊണ്ടല്ലെന്നാണ്. അവരുടെ ശരീരത്തിലെ ജീവശാസ്ത്രപരമായ ക്ലോക്ക് അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഉറക്കം വരണമെങ്കില്‍ പാതിരാവെങ്കിലുമാവും. പക്ഷേ, സ്‌കൂളുകള്‍ രാവിലെ തുറക്കും. ഫലം, രാപ്പാടിക്കുട്ടികള്‍ ക്ലാസില്‍ പിന്നാക്കക്കാരാവും.
ജൂഡിതും സഹഗവേഷകരും പറയുന്നത്, ഇതു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുണ്ട് എന്നാണ്. പ്രശ്‌നങ്ങള്‍ മൂന്നു തരമാണ്: മാനസികം, ശാരീരികം, സ്വഭാവസവിശേഷതകളിലെ മാറ്റങ്ങള്‍ എന്നിങ്ങനെ. സ്‌കൂള്‍ സമയം നിശ്ചയിക്കുന്നതില്‍ അധികൃതര്‍ ഇത്തരം പരിഗണനകളൊന്നും നല്‍കുന്നില്ല. അതിനാല്‍, ഇത്തരം ജീവശാസ്ത്രപരമായ സവിശേഷതകളുള്ള കൂട്ടര്‍ വലിയ കുഴപ്പത്തില്‍ ചാടുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day