|    Oct 23 Tue, 2018 11:15 am
FLASH NEWS
Home   >  Kerala   >  

രാധാകൃഷ്ണനെ തള്ളി പത്മനാഭന്‍;കമലിനോട് രാജ്യം വിടാന്‍ പറയാന്‍ ആര്‍ക്കും അധികാരമില്ല

Published : 14th January 2017 | Posted By: mi.ptk

ck-pathmanabhan

കണ്ണൂര്‍:സംവിധായകന്‍ കമലിനെതിരെയുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ തള്ളി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ പത്മനാഭന്‍.
സികെ പത്മനാഭന്റെ വാക്കുകള്‍:
•കമല്‍ സിനിമാ രംഗത്ത് ശ്രദ്ധേയമായ സംഭവാനകള്‍ നല്‍കിയ പ്രതിഭയാണ്.
•കമല്‍ രാജ്യസ്‌നേഹിയാണ്.
•ദേശീയ ഗാനം പാടരുതെന്ന് കമല്‍ പറഞ്ഞതായി അറിയില്ല.
•ചലച്ചിത്രോത്സവ വേദിയിലെ ദേശീയഗാന വിഷയത്തില്‍ പോലീസ് കമലിന്റെ അനുവാദം തേടണമായിരുന്നു.
•ഒരു സ്ഥാപനത്തില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അവിടുത്തെ അധികാരിയുടെ അനുവാദം •വാങ്ങേണ്ടത് അത്യാവശ്യമാണ്.
•ഒരാള്‍ രാജ്യം വിട്ട് പോകണമെന്ന് പറയാന്‍ ആര്‍ക്കാണ്  അധികാരം കൊടുത്തിട്ടുള്ളത്?
•പാകിസ്താനിലുള്ളവരെയും കൂടി  ഇങ്ങോട്ട് കൊണ്ടുവരണമെന്ന അഭിപ്രായമാണ് ഇവിടെയുള്ളത്, അതാണ് അഖണ്ഡ ഭാരതം.
•ചെഗുവേരയുടെ ജീവചരിത്രം പഠിക്കണമെന്ന് 20 വര്‍ഷം മുന്‍പ് തന്നെ താന്‍ യുവമോര്‍ച്ച ക്യാമ്പുകളില്‍ പറഞ്ഞിട്ടുണ്ട്.
•ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം.
•വിമര്‍ശിക്കുന്നവര്‍ ചെഗുവേരയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണം.
•ഹിമാലയത്തിന് തുല്യമാണ് എംടി വാസുദേവന്‍നായര്‍
•എംടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവര്‍ അത് കണ്ടെത്തട്ടെ.
•വിവാദങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
കമല്‍ രാജ്യംവിട്ട് പോകണമെന്നും ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും എഎന്‍ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss