|    Dec 13 Wed, 2017 2:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാത്രി സ്വകാര്യ കാറില്‍ ദേശീയപതാക; പോലിസ് കേസെടുത്തു

Published : 21st March 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: കേന്ദ്ര പ്രതിരോധവകുപ്പ് അഡീഷനല്‍ സെക്രട്ടറിയെ സ്വീകരിക്കാനെത്തിയ സ്വകാര്യ വാഹനത്തില്‍ രാത്രി ദേശീയപതാക കെട്ടിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി പോലിസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9.30ഓടെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. രാത്രി ഡല്‍ഹിയില്‍ നിന്നെത്തുന്ന വിമാനത്തില്‍ പ്രതിരോധവകുപ്പ് അഡീഷനല്‍ സെക്രട്ടറി ജെ ആര്‍ കെ റാവുവിനെ സ്വീകരിക്കാന്‍ കൊച്ചിയില്‍ നിന്നു വന്ന സ്വകാര്യ ഇന്നോവ കാറിലാണ് ദേശീയപതാക കെട്ടിയിരുന്നത്. ആറുമണിക്കു ശേഷം ദേശീയപതാക അഴിക്കണമെന്ന നിയമമുള്ളപ്പോള്‍ സ്വകാര്യ കാറില്‍ ദേശീയപതാക കെട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വ്യക്തി അത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടു. കെ എല്‍ 43 എഫ് 2384 എന്ന രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിന്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റിങ്. ചിത്രം വൈറലായതോടെ വിഷയത്തില്‍ നെടുമ്പാശ്ശേരി പോലിസ് ഇടപെട്ടാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക