|    Aug 19 Sat, 2017 12:57 pm
FLASH NEWS
Home   >  National   >  

രാത്രി പുറത്തിറങ്ങിയതുകൊണ്ടാണ് ആക്രമിക്കപ്പെട്ടത്; ബിജെപി നേതാവിന്റെ മകന്‍ ആക്രമിച്ച പെണ്‍കുട്ടിയെ വിമര്‍ശിച്ച് രാംവീര്‍ ഭട്ടി

Published : 7th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച മുന്‍ ഐഎഎസ് ഓഫീസറുടെ മകള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി വൈസ് പ്രസിഡന്റ് രാംവീര്‍ ഭട്ടി രംഗത്ത്. രാത്രി വൈകി എന്തിനാണ് ആ പെണ്‍കുട്ടി പുറത്തിറങ്ങിയത് എന്നാണ് ഭട്ടി ചോദിച്ചത്. നമ്മുടെ സുരക്ഷിതത്വം നോക്കേണ്ടത് നമ്മളാണ്. രാത്രി സമയങ്ങളില്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് ഒരിക്കലും നന്നായിരിക്കില്ലെന്നുമായിരുന്നു സംഭവത്തോടുള്ള ഭട്ടിയുടെ പ്രതികരണം. പെണ്‍കുട്ടിയുടെ വീട്ടുകാരെയും ഭട്ടി കുറ്റപ്പെടുത്തി. അര്‍ധരാത്രി മകളെ തനിച്ച് പുറത്തുവിടാന്‍ രക്ഷിതാക്കള്‍ തയ്യാറാവരുതായിരുന്നു. പുറത്തുപോകുന്ന മക്കള്‍ വീട്ടില്‍ തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളാണെന്നും ഭട്ടി പറഞ്ഞു.
ചണ്ഡിഗണ്ഡില്‍ വെള്ളിയാഴ്ചയാണ് സംഭവം. കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബിജെപി നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാറിന്റെ ഡോര്‍ തുറക്കാനും വാഹനത്തില്‍ ഇടിക്കാനും ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കകം വിട്ടയക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക