|    Oct 22 Sun, 2017 8:38 am

രാത്രിയുടെ മറവില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചു; നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്

Published : 21st March 2017 | Posted By: fsq

 

തുഇരിങ്ങാലക്കുട: രാത്രിയുടെ മറവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച മൊബൈല്‍ ടവര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ 18ാം വാര്‍ഡില്‍ അറവുശാലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഏകദേശം 30 മീറ്റര്‍ ഉയരത്തില്‍ മൊബൈല്‍ ടവര്‍ ഉയര്‍ന്നത്.
ഒറ്റ രാത്രികൊണ്ടാണ് മൊബൈല്‍ ടവര്‍ ഉയര്‍ന്നത്. ടവറിനെതിരെ സമീപവാസികള്‍ പ്രക്ഷോഭത്തിനിറങ്ങിയതോടെ നഗരസഭ അധികൃതര്‍ക്ക് നല്‍കിയ അനുമതി പിന്‍വലിക്കുകയല്ലാതെ നിവൃത്തിയില്ലാതാകുകയായിരുന്നു. ഇതേതുടര്‍ന്ന് ഫെബ്രുവരി 28 ന് ബി.എ535/1617 നമ്പര്‍ പ്രകാരം റിലൈന്‍സ് ജിയോ ഇന്‍ഫോകം ലിമിറ്റഡ് എന്ന കമ്പനിക്ക് ടവര്‍ പണിയുന്നതിന് നഗരസഭ നല്‍കിയ അനുമതി റദ്ദാക്കുകയും, 24 മണിക്കൂറിനുള്ളില്‍ ടവര്‍ നീക്കം ചെയ്യണമെന്നും അറിയിക്കുകയായിരുന്നു. നല്‍കിയ സമയത്തിനുളളില്‍ ടവര്‍ നീക്കം ചെയ്യാത്തപക്ഷം നഗരസഭ ടവര്‍ നീക്കം ചെയ്യുമെന്നും സമീപവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 24 മണിക്കൂറിനുളളില്‍ ടവര്‍ നീക്കം ചെയ്യാത്തതിനേ തുടര്‍ന്ന് ഇന്നലെ സമീപവാസികള്‍ വീണ്ടും ചെയര്‍പേഴ്‌സന്റെ ക്യാബിനില്‍ പ്രതിഷേധവുമായി എത്തുകയും തുടര്‍ന്ന് നഗരസഭ അധികൃതര്‍ ടവര്‍ നീക്കം ചെയ്യാനുളള നടപടി സ്വീകരിക്കുകയുമായിരുന്നു.
ഇതേതുടര്‍ന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ രണ്ട് ക്രെയിനുകളുടെ സഹായത്തോടെ മൊബൈല്‍ ടവര്‍ നിലത്തിറക്കുകയായിരുന്നു.മൊബൈല്‍ ടവര്‍ നിലത്തിറക്കിയതോടെ സമീപവാസികള്‍ പടക്കം പൊട്ടിക്കുകയും പ്രക്ഷോഭത്തിന് സഹായിച്ചവര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക