|    Dec 13 Wed, 2017 11:59 pm
FLASH NEWS

രാത്രിയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് മരശിഖരം വീണു;ഒഴിവായത് വന്‍ ദുരന്തം

Published : 1st October 2016 | Posted By: Abbasali tf

തൊടുപുഴ: തൊടുപുഴ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിടത്തിനു മുകളിലേയ്ക്ക് കൂറ്റന്‍ മരശിഖരം അടര്‍ന്നു വീണു. സ്‌കൂള്‍ വളപ്പിലെ പടുകൂറ്റന്‍ വാകമരത്തിന്റെ ശിഖരമാണ് രാത്രിയിലുണ്ടായ മഴയിലും കാറ്റിലും വീണത്. സ്‌കൂളിന്റെ ടോയ്്‌ലെറ്റിനു മുകളിലേയ്ക്കാണ് ഇത് വീണത്.രാത്രിയായതുകൊണ്ട് വന്‍ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് സ്‌കൂളധികൃതര്‍. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് മരക്കൊമ്പ് നീക്കം ചെയ്തത്. ഇന്നലെ വെളുപ്പിനെ 1.10നാണ് സംഭവം നടന്നത്. രാത്രിയില്‍ മരത്തിന്റെ കൂറ്റന്‍ ശിഖരം സ്‌കൂള്‍ കോംപൗണ്ടിലേയ്ക്കും അമ്പലം ബൈപ്പാസിലേയ്ക്കുമായാണ് ഒടിഞ്ഞുവീണത്. സമീപത്തെ 11കെവി വൈദ്യൂതിലൈന്‍ പൊട്ടിവീണത് പരിഭ്രാന്തി പരത്തി. രാത്രി രണ്ടിനു വിച്ഛേദിക്കപ്പെട്ട വൈദ്യൂതി ബന്ധം രാവിലെയാണ് പുനസ്ഥാപിച്ചത്. അമ്പലം ബൈപ്പാസിലൂടെയുള്ള ഗതാഗതം ആറുമണിക്കൂറോളമാണ് തടസപ്പെട്ടത്. പത്തിലധികം കെഎസ്ഇബി ജീവനക്കാര്‍ ആറു മണിക്കൂര്‍ പരിശ്രമിച്ചാണ് വൈദ്യൂതി തകരാര്‍ പരിഹരിച്ചത്. സമീപവാസി പ്രസാദ് മരക്കൊമ്പ് ഒടിഞ്ഞുവിഴുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ഉടന്‍ തന്നെ വിവരം തൊടുപുഴ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കെഎസ്ഇബി അധികൃതരോട് മേഖലയിലേയ്ക്കുള്ള വൈദ്യൂതി ബന്ധം വിച്ഛേദിക്കാന്‍ നിര്‍ദേശം നല്‍കിയത്.ഇതിനുശേഷം മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് അമ്പലം ബൈപ്പാസിലെ ഗതാഗത തടസം നീക്കിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കരുണാകരപിള്ള, എല്‍ എസ് മുരുകന്‍, ബിജു പി തോമസ്, മനോജ്കുമാര്‍,ഷിന്റോ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡിലെ തടസം നീക്കിയത്. പരിസരത്ത് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന വന്‍മരക്കൊമ്പുകള്‍ കെഎസ്ഇബി അധികൃതര്‍ നീക്കം ചെയ്തു. സ്‌കൂള്‍ കൂട്ടികള്‍ക്കും കാല്‍നടയാത്രക്കാ ര്‍ക്കും വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും അപകട ഭീഷണി ഉയര്‍ത്തി വന്‍ മരങ്ങളാണ് നില്‍ക്കുന്നത്. ഇവ എത്രയും പെട്ടെന്ന് മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും ആര്‍ഡിഒ എന്നിവര്‍ക്ക് സ്‌കൂളധികൃതര്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക